റബര്‍ കടത്ത്: റൗഫിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

single-img
11 September 2012

വ്യാജരേഖ ചമച്ച് റബര്‍ കടത്തിയെന്ന കേസില്‍ കെ.എ. റൗഫ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ െ്രെകംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കുന്നമംഗലം മജിസ്‌ട്രേട്ട് കോടതിയിലാണ് ഇന്നലെ രാവിലെ കുറ്റപത്രം നല്‍കിയത്. കോഴിക്കോട് സ്വദേശികളായ മമ്മു, ജയകുമാര്‍, രാമചന്ദ്രന്‍, മുഹമ്മദ് കോയ എന്നിവരാണ് മറ്റു പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 1985ല്‍ നടന്ന സംഭവത്തില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷവും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് പൊതുതാത്പര്യ ഹര്‍ജിയുണ്ടായിരുന്നു. ഇതു പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യക അന്വേഷണസംഘമാണ് കുറ്റപത്രം നല്‍കിയത്. എഡിജിപി വിന്‍സെന്റ് എം. പോളിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം.