ഇന്ധനവിലവര്‍ധന ഒഴിവാക്കാനാകില്ലെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി

single-img
11 September 2012

ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലവര്‍ധന ഒഴിവാക്കാന്‍ ആകില്ലെന്ന് പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി. കേന്ദ്രധനമന്ത്രി പി. ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് വൈകിട്ട് ചേരുന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ വിലവര്‍ധന പരിഗണിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വിലവര്‍ധനയ്ക്ക് അംഗീകാരം നല്‍കുമെന്നായിരുന്നു വാര്‍ത്തകള്‍. ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപയുടെ മൂല്യമിടിഞ്ഞതും ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങള്‍ക്ക് വിശദമായ കുറിപ്പ് നല്‍കിയിട്ടുണ്‌ടെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു. ഇന്ധന വിലവര്‍ധന സംബന്ധിച്ച് വേദനാജനകമായ തീരുമാനങ്ങളെടുക്കണമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.