കാര്‍ബോംബ്; പാക്കിസ്ഥാനില്‍ 12 പേര്‍ കൊല്ലപ്പെട്ടു

single-img
11 September 2012

പാക്കിസ്ഥാനിലെ ഖുറം ഏജന്‍സിയിലെ പരചിന്നാര്‍ പട്ടണത്തില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരെല്ലാം ഷിയാ വിഭാഗക്കാരാണ്. പരചിന്നാറിലെ കാഷ്മീര്‍ ചൗക്കിലായിരുന്നു സ്‌ഫോടനം. സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ സ്‌ഫോടകവസ്തു നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. സമീപത്തുണ്ടായിരുന്ന ഏതാനും കടകള്‍ക്കും നാശം സംഭവിച്ചു.