എമേര്‍ജിംഗ് കേരള: മോശം പദ്ധതികളായതുകൊണ്ടല്ല ചിലത് ഒഴിവാക്കിയതെന്നു മുഖ്യമന്ത്രി

single-img
11 September 2012

എമേര്‍ജിംഗ് കേരളയില്‍ നിന്നു ചില പദ്ധതികള്‍ ഒഴിവാക്കേണ്ടിവന്നത് അവ മോശമായതുകൊണ്ടല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആവശ്യമായ വിശദാംശങ്ങള്‍ ഇല്ലാത്തതുകൊണ്ടാണു പലതും ഒഴിവാക്കപ്പെട്ടതെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. തിയായ ഗൃഹപാഠത്തിന്റെ കുറവുകൊണ്ടല്ല വെബ്‌സൈറ്റിലുണ്ടായിരുന്ന പദ്ധതികളില്‍ ചിലതു പിന്‍വലിച്ചത്. പദ്ധതികള്‍ മാറ്റിയത് ശരിയല്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സുതാര്യമായിക്കോട്ടെ എന്നു കരുതി തന്റെ നിര്‍ദേശപ്രകാരമാണ് എല്ലാ പദ്ധതികളും വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെമേല്‍ ചാരാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.