മോഡി പ്രചാരണം തുടങ്ങി; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുന്നു

single-img
11 September 2012

വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് നരേന്ദ്രമോഡി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രചാരണം ആരംഭിച്ചു. തന്നെ വേട്ടയാടാന്‍ കോണ്‍ഗ്രസ് സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്നു അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മെഹ്‌സാനയില്‍ തുടക്കംകുറിക്കുകയായിരുന്നു അദ്ദേഹം. കല്‍ക്കരിപ്പാടം അനുവദിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം നേരിടാന്‍ തയാറകണമെന്നും മോഡി ആവശ്യപ്പെട്ടു. നാലാംവട്ടം മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന മോഡി കോണ്‍ഗ്രസിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്.