എല്‍പിജി ട്രക്കുകള്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി

single-img
11 September 2012

കേരളത്തിലേക്ക് എല്‍പിജി വിതരണം നടത്തുന്ന ട്രക്കുകളുടെ സര്‍വീസ് ബുധനാഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ സതേണ്‍ റീജ്യണ്‍ ബള്‍ക്ക് എല്‍പിജി ഗ്യാസ് ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു. കണ്ണൂരിലെ ചാലയിലുണ്ടായ ദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ട്രക്ക് െ്രെഡവര്‍മാരുടെ തലയില്‍ കയറ്റിവെച്ചുകൊണ്ടുള്ള കേരള സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച മുതല്‍ കേരളത്തിലേക്ക് ട്രക്കുകള്‍ ഓടിക്കേണെ്ടന്ന് തീരുമാനിച്ചതെന്ന് അസോസിയേഷന്‍ സെക്രട്ടറി എന്‍.ആര്‍. കാര്‍ത്തിക് അറിയിച്ചു. കൊച്ചിന്‍ റിഫൈനറിയില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രക്കുകളും ഓട്ടം നിര്‍ത്തിവെയ്ക്കാനും സംഘടന തീരുമാനിച്ചു. ട്രക്ക് െ്രെഡവര്‍മാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നതുവരെ കേരളത്തിലേക്ക് സര്‍വീസ് നടത്തില്ലെന്നാണ് സംഘടനയുടെ നിലപാട്.