ജയലളിതയുടെ സമ്മാനമഴ; ആറര ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് സൈക്കിള്‍

single-img
11 September 2012

കൂടംകുളം വിവാദത്തില്‍ നിന്നും രക്ഷപ്പെടുവാനെന്നവണ്ണം ജയലളിത തമിഴ്‌നാടിനു വേണ്ടിയുള്ള സമ്മാനമഴ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ 6.31 ലക്ഷം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കു സൈക്കിള്‍ വിതരണം ചെയ്യും. ഇതിനായി 196 കോടി രൂപയാണ് ചിലവാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ജയലളിത നിര്‍വഹിക്കും. പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നതവിജയം നേടിയ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യര്‍ഥികളെ മുഖ്യമന്ത്രി ആദരിക്കും. 370 പുതിയ റൂട്ടുകളിലായി 1,000 ബസുകളും ഈ വര്‍ഷം നിരത്തിലിറക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.