പോലീസ് സ്റ്റേഷന്റെ നോട്ടീസ് ബോര്‍ഡില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

single-img
11 September 2012

പോലീസ് സ്റ്റേഷന്റെ നോട്ടീസ് ബോര്‍ട്ടില്‍ മാവോയിസ്റ്റുകളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ജാര്‍ഖണ്ടിലെ റാഞ്ചി നഗരപ്രാന്തത്തിലുള്ള പോലീസ് സ്റ്റേഷന്റെ നോട്ടീസ് ബോര്‍ഡിലാണ് അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റര്‍ പതിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎല്‍എഫ്‌ഐ)യുടെ പേരിലുള്ള പോസ്റ്ററാണ് കണ്‌ടെത്തിയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരും കരാറുകാരും കടുത്ത ശിക്ഷണ നടപടികള്‍ നേരിടാന്‍ ഒരുങ്ങിയിരിക്കുകയെന്ന സന്ദേശമാണ് പോസ്റ്ററിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ആരേയും പിടികൂടാനായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.