ജലസത്യാഗ്രികളെ പോലീസ് ഒഴിപ്പിക്കുന്നു

single-img
11 September 2012

മധ്യപ്രദേശിലെ ഇന്ദിരസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 14 ദിവസമായി അണക്കെട്ട് പ്രദേശമായ ഹാര്‍ദ്ദയില്‍ ജലസത്യാഗ്രഹം നടത്തുന്നവരെ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നു. നൂറോളം പേരാണ് കഴുത്തോളം വെള്ളത്തില്‍ മുങ്ങിനിന്ന് സത്യാഗ്രഹം നടത്തുന്നത്. ഇവരുടെ ആരോഗ്യസ്ഥതി കണക്കിലെടുത്താണ് ഒഴിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പോലീസ് സജ്ജമാക്കിയിട്ടുണ്ട്. പ്രതിഷേധ സ്ഥലത്ത് 1500 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.