അസീമിനെ മോചിപ്പിക്കണമെന്നു ജസ്റ്റീസ് മാര്‍ക്കണ്‌ഡേയ കജ്ജു

single-img
11 September 2012

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയെ വെറുതെ വിടണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റീസ് മാര്‍ക്കണ്‌ഡേയ കജ്ജു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റു ചെയ്ത വിഷയത്തില്‍ കജ്ജു തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അസീമിനെ വെറുതെ വിട്ട് അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. നേതാക്കള്‍ നാസികളായി മാറിക്കൊണ്ടിരിക്കുകയാണ്. വിമര്‍ശനം കേള്‍ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അവര്‍ സ്ഥാനം ഉപേക്ഷിക്കണം. തന്നെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ഒരു പ്രൊഫസറെ അറസ്റ്റു ചെയ്യിപ്പിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും കജ്ജു തുറന്നടിച്ചു. സംഭവത്തില്‍ മമതാ ബാനര്‍ജി ഒരു സ്വേച്ഛാധിപതിയെപോലെയാണ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു.