ട്വന്റി-20: ഓസീസ് തിരിച്ചുവന്നു

single-img
11 September 2012

പാക്കിസ്ഥാനെതിരായ മൂന്നാം ട്വന്റി-20യില്‍ ഓസ്‌ട്രേലിയക്ക് ആവേശം നിറഞ്ഞ തിരിച്ചുവരവ്. 94 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ജയിക്കാന്‍ 169 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ 19.1 ഓവറില്‍ 74 റണ്‍സിന് എല്ലാവരും പുറത്തായി. 17 റണ്‍സ് നേടിയ നാസില്‍ ജംഷീദാണ് പാക്കിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. ജംഷീദിന് പുറമേ യാസിര്‍ അരാഫത്ത് (15), ഉമര്‍ അക്മല്‍ (13) എന്നിവര്‍ മാത്രമാണ് പാക്ക് നിരയില്‍ രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്.