എമേര്‍ജിംഗ് കേരള നിക്ഷേപ ലക്ഷ്യത്തോടെയല്ല: പിണറായി

single-img
10 September 2012

എമേര്‍ജിംഗ് കേരള നിക്ഷേപ ലക്ഷ്യത്തോടെയുള്ള പരിപാടിയല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. പദ്ധതികളെക്കുറിച്ചു നേരത്തെ ആലോചനകള്‍ നടന്നിട്ടില്ല. എമേര്‍ജിംഗ് കേരള പദ്ധതിയിലൂടെ കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നു പിണറായി പറഞ്ഞു. എമേര്‍ജിംഗ് കേരള പദ്ധതി പഴയ ജിമ്മിന്റ ബാക്കിയാണ്. 50,000 കോടി രൂപയുടെ വിദേശ നിക്ഷേപം വാഗ്ദാനം ചെയ്താണു പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ഇന്ന് അതിന്റെ അവസ്ഥ എന്താണെന്നു കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും പിണറായി പറഞ്ഞു. പതിനായിരം കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി അന്നു പ്രഖ്യാപിച്ചിരുന്നു. അതെവിടെപ്പോയി എന്നാര്‍ക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു.