കൂടംകുളത്ത് സംഘര്‍ഷം

single-img
10 September 2012

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരേ പ്രതിഷേധിക്കുന്നവരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. നിലയത്തിലെ പ്ലാന്റില്‍ യുറേനിയം നിറയ്ക്കുന്നതിനെതിരേയാണ് പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. പ്രതിഷേധക്കാരെ നിലയത്തിന് ഒന്നരകിലോമീറ്റര്‍ അകലെവെച്ച് ദ്രുതകര്‍മസേന തടഞ്ഞു. ഇത് മറികടന്ന് നിലയത്തിന് അരകിലോമീറ്റര്‍ അകലെയെത്തിയ പ്രതിഷേധക്കാര്‍ കൂട്ടത്തോടെ കടലിലേക്കിറങ്ങിയാണ് പോലീസിന്റെ ടിയര്‍ഗ്യാസ് പ്രയോഗത്തെ നേരിട്ടത്.