കൂടംകുളം പാർട്ടി നിലപാടിനെതിരെ വിഎസ്

single-img
10 September 2012

കൂടംകുളം ആണവനിലയത്തോടനുബന്ധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി കൈകൊള്ളുന്ന നിലപാടുകള്‍ക്കെതിരെ വിഎസ് രംഗത്തെത്തി.ആണവനിലയങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വിഎസ് പറഞ്ഞു. ലാഭകരമായ ഊര്‍ജസ്രോതസ്സെന്ന പ്രചാരണം വന്‍കിട ആണവകന്പനികളെ സഹായിക്കാനാണെന്നും വിഎസ് ആരോപിച്ചു. കൂടങ്കുളം നിലയം സുരക്ഷിതമാണോയെന്ന്‌ സംശയമുണ്ടെന്ന്‌ വി.എസ്‌ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തില്‍ പറയുന്നു. കൂടംകുളം സന്ദര്‍ശിക്കാന്‍ വിഎസ്  നേരത്തെ തീരുമാനിച്ചിരുന്നു.  എന്നാല്‍ കേന്ദ്രകമ്മിറ്റി ഇടപെട്ട്  സന്ദര്‍ശനം വിലക്കുകയായിരുന്നു. സിപിഎം കേന്ദ്രനേതൃത്വം ആണവനിലയത്തെ അനുകൂലിക്കുന്ന നിലപാടാണു സ്വീകരിച്ചത്.തമിഴ്‌നാട് ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു കേന്ദ്രനേതൃത്വം വിഎസ്സിന്റെ സന്ദര്‍ശനം തടഞ്ഞത്.പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അടക്കം സിപിഐ(എം) വിശദീകരിച്ച നിലപാടിന് എതിരാണ് വിഎസ്സിന്റെ ലേഖനം.കൂടങ്കുളം സന്ദര്‍​ശിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതായും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.ഞായറാഴ്ച നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭകര്‍ കൂടംകുളത്ത് പ്രകടനം നടത്തി.