തെരഞ്ഞെടുപ്പ് റദ്ദാക്കല്‍; വര്‍ക്കല കഹാര്‍ സുപ്രീംകോടതിയെ സമീപിച്ചു

single-img
10 September 2012

തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ വര്‍ക്കല കഹാര്‍ എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചു. ബിഎസ്പി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വര്‍ക്കല കഹാറിന് കോടതി സാവകാശം അനുവദിച്ചിരുന്നു. ഏത് വകുപ്പ് പ്രകാരമാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് ഹൈക്കോടതി വിധിയില്‍ പരാമര്‍ശിക്കുന്നില്ലെന്നും ബിഎസ്പി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയത് നിയമപരമാണെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ വര്‍ക്കല കഹാര്‍ ചൂണ്ടിക്കാട്ടുന്നു.