ഹൈബി ഈഡന്‍ എംഎല്‍എയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

single-img
10 September 2012

ഹൈബി ഈഡന്‍ എംഎല്‍എയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കെഎസ്‌യു പ്രസിഡന്റായിരിക്കെ തിരുവനന്തപുരം അട്ടകുളങ്ങര സബ്ജയിലിന് മുന്നില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന കേസിലാണ് നടപടി. കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.