ഡോക്ടറുമാരുടെ സമരം പിന്‍വലിച്ചു

single-img
10 September 2012

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണസമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിരുവനന്തപുരം മാനസികരോഗാശുപത്രിയില്‍ ബിഹാര്‍ സ്വദേശി സത്‌നാം സിംഗിന്റെ മരണത്തില്‍ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി നല്‍കിയ ഉറപ്പിന്‍മേലാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ സമരം പിന്‍വലിച്ചത്. നടപടി സ്വീകരിക്കപ്പെട്ട ഡോക്ടര്‍മാരുടെ വിശദീകരണം കൂടി കേള്‍ക്കും. സത്‌നാം സിംഗിന്റെ മരണത്തിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സംസ്ഥാനവ്യാപകമായി നിസഹകരണ സമരം പ്രഖ്യാപിച്ചത്.