സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം;31 പേര്‍ മരിച്ചു

single-img
10 September 2012

ആഭ്യന്തര കലാപം രൂക്ഷമായ സിറിയയയില്‍  കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 31പേര്‍ കൊല്ലപ്പെട്ടു. ആസ്പത്രിയും സ്‌കൂളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 27 പേര്‍ മരിച്ചു. മസ്യാഫ് നഗരത്തില്‍നിന്ന് തലസ്ഥാനമായ ദമാസ്‌കസിലേക്ക് വന്ന ബസ്സില്‍ ഉണ്ടായ സ്‌ഫോടനത്തിലാണ് നാലുപേര്‍ മരിച്ചത്.കഴിഞ്ഞ ദിവസം സൈനികരും വിമതരും തമ്മില്‍ സിറിയയിലെ മിസിഹ നഗരത്തില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍  നടന്നുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു