എമേര്‍ജിംഗ് കേരള; വിവാഹത്തിനു മുമ്പുള്ള പെണ്ണുകാണല്‍: മന്ത്രി ബാബു

single-img
10 September 2012

ഇപ്പോഴുയര്‍ന്നുവന്നിരിക്കുന്ന എമേര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. എമേര്‍ജിംഗ് കേരള പ്രഥമിക ഘട്ടത്തിലാണിപ്പോള്‍. ഇനി എത്രയോ ഘട്ടങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. അതിനു മുമ്പേ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് അനാവശ്യമാണ്. ഒരു പെണ്ണുകാണല്‍ ചടങ്ങായിമാത്രം എമേര്‍ജിംഗ് കേരളയെ കരുതിയാല്‍ മതി. പിന്നീട് എത്രയോ ചടങ്ങുകള്‍ക്കു ശേഷമാണ് വിവാഹം. അദ്ദേഹം പറഞ്ഞു. അഞ്ചു കൊല്ലം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി ഭരിച്ചാല്‍ മതിയെന്ന നിലപാടല്ല യുഡിഎഫ് സര്‍ക്കാരിന്റെത്. 25 കൊല്ലം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നാളയെ സ്വപ്നം കാണുന്ന യുവാക്കള്‍ക്കു വേണ്ടിയാണ് ഇത്തരം പദ്ധതികള്‍. പക്ഷെ, ഭൂമിയില്ലാതെ ഒരു വികസനവും സാധ്യമല്ല. ഇത്തരം വികസന സംരംഭങ്ങളെ കണ്ണടച്ചു വിമര്‍ശിക്കുന്നവര്‍ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. സര്‍ക്കാരിന്റെ വരുമാനത്തിന്റെ 75 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായാണു ചെലവഴിക്കുന്നത്. ശേഷിച്ച തുക കൊണ്ടു വികസന പ്രവര്‍ത്തനം സാധ്യമല്ല. സംസ്ഥാനത്തിന് സുസ്ഥിരമായ സാമ്പത്തിക നേട്ടം കൈവരിക്കണമെങ്കില്‍ വ്യവസായങ്ങള്‍ കൂടുതലായുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.