തുഷാരഗിരിയില്‍ ഉരുള്‍പൊട്ടല്‍; ചാലിപ്പുഴ കരകവിഞ്ഞൊഴുകുന്നു

single-img
9 September 2012

കോഴിക്കോട് തുഷാരഗിരി വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഇതേത്തുടര്‍ന്ന് കോടഞ്ചേരി ചാലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. തുഷാരഗിരി വനമേഖലയില്‍ നിന്നുള്ള ശക്തമായ മലവെള്ള പ്രവാഹത്തേത്തുടര്‍ന്നാണിത്. ചെമ്പുകടവ് അങ്ങാടിയില്‍ വെള്ളം കയറി. അതേസമയം, ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഇതിനിടെ വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.