ഇറാക്ക് വൈസ് പ്രസിഡന്റിനു വധശിക്ഷ

single-img
9 September 2012

ഇറാക്കിലെ സുന്നിവിഭാഗങ്ങളുടെ നേതാവും വൈസ് പ്രസിഡന്റുമായ താരിക്ക് അല്‍ ഹാഷ്മിക്ക് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ കോടതി വധശിക്ഷ വിധിച്ചു. ഷിയാ വിഭാഗങ്ങള്‍ക്കും സുരക്ഷാസേനയ്ക്കും എതിരേ ചാവേര്‍ ആക്രമണം അഴിച്ചുവിട്ടെന്ന കേസിലാണു വിധി. ഡിസംബറില്‍ കുറ്റംചുമത്തിയതിനെത്തുടര്‍ന്നു ഇറാക്കില്‍നിന്നു പലായനംചെയ്ത ഹാഷ്മി ഇപ്പോള്‍ ടര്‍ക്കിയിലാണ്. 2005മുതല്‍ 2011 വരെ രാജ്യത്തു നടന്ന 150ഓളം ബോംബ് ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയ്ക്കു പിന്നില്‍ ഹാഷ്മി ആയിരുന്നുവെന്ന് ഇറാക്കിലെ ഷിയാ ഭരണകൂടം ആരോപിക്കുന്നു. സുന്നി വിഭാഗത്തിന്റെ പരമോന്നത നേതാക്കളിലൊരാളായ ഹാഷ്മിക്കെതിരേ ആരോപണം ഉന്നയിച്ചത് ഇറാക്കിനെ സുന്നി-ഷിയാ ആഭ്യന്തരയുദ്ധത്തിന്റെ വക്കിലെത്തിച്ചിരുന്നു.