ശ്രീലങ്കയില്‍ രജപക്‌സെയുടെ പാര്‍ട്ടിക്കു ജയം

single-img
9 September 2012

ശ്രീലങ്കയിലെ മൂന്നു പ്രവിശ്യകളില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ തമിഴ്പാര്‍ട്ടിയെ പരാജയപ്പെടുത്തി പ്രസിഡന്റ് രാജപക്‌സെയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രീഡം അലയന്‍സ് വിജയിച്ചു. നോര്‍ത്ത് സെന്‍ട്രല്‍ പ്രവിശ്യയിലെ 33 സീറ്റില്‍ 21 എണ്ണത്തിലും ഫ്രീഡം അലയന്‍സ് ജയിച്ചു. പ്രമുഖ പ്രതിപക്ഷമായ യുഎന്‍പിക്ക് 11 സീറ്റും മാര്‍ക്‌സിസ്റ്റ് ജെവിപിക്ക് ഒരു സീറ്റും കിട്ടി. 37 അംഗ കിഴക്കന്‍ പ്രവിശ്യാ കൗണ്‍സിലില്‍ ഫ്രീഡം അലയന്‍സിന് 14 സീറ്റും തമിഴ് നാഷണല്‍ അലയന്‍സിനു 11 സീറ്റും ലഭിച്ചു.