നൂറാം ദൗത്യവും ഭ്രമണപഥത്തില്‍

single-img
9 September 2012

ഐഎസ്ആര്‍ഒയുടെ നൂറാമതു ദൗത്യം വിജയകരം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ സാക്ഷ്യം വഹിക്കവേ പിഎസ്എല്‍വി-സി21 റോക്കറ്റ് ഫ്രാന്‍സിന്റെയും ജപ്പാന്റെയും ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ഇന്നലെ രാവിലെ 9.53നായിരുന്നു വിക്ഷേപണം-നേരത്തേ നിശ്ചയിച്ചിരുന്ന തിനു രണ്ടുമിനിറ്റ് താമസിച്ച്. ബഹിരാകാശ അവശിഷ്ടങ്ങള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കാനായിരുന്നു ഈ താമസം. പിഎസ്എല്‍വി റോക്കറ്റ് പതിനെട്ടു മിനിറ്റുകള്‍ക്കുശേഷം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. വിക്ഷേപണം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, നൂറാമതു ദൗത്യം ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ നാഴിക കല്ലാണെന്നു വിശേഷിപ്പിച്ചു.