പ്രണാബിന്റെ സീറ്റില്‍ മകന്‍ അഭിജിത്തിനു സാധ്യത

single-img
9 September 2012

പശ്ചിമബംഗാളിലെ ജംഗിപുര്‍ ലോക്‌സഭാ സീറ്റില്‍ പ്രണാബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മത്സരിച്ചേക്കും. പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായതോടെ ഒഴിഞ്ഞു കിടക്കുന്ന ഈ സീറ്റിലേക്ക് ഒക്ടോബര്‍ 10നാണ് ഉപതെരഞ്ഞെടുപ്പ്. അഭിജിത്തിനു സീറ്റ് നല്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണെ്ടന്നു പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. യുപിഎ സഖ്യകക്ഷിയാണെങ്കിലും ആര്‍ക്കു വോട്ടു ചെയ്യണമെന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയി പറഞ്ഞു. മുസാഫര്‍ ഹുസൈനാണ് ഇവിടെ ഇടതുസ്ഥാനാര്‍ഥി.