പത്തനംതിട്ടയില്‍ 12നു ബിജെപി ഹര്‍ത്താല്‍

single-img
9 September 2012

എമേര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിക്കുന്ന വ്യവസായ പദ്ധതികളില്‍നിന്ന് ആറന്മുള വിമാനത്താവളം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ബിജെപി 12നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്നു ജില്ലാ പ്രസിഡന്റ് വി.എന്‍. ഉണ്ണി അറിയിച്ചു. ആറന്മുള പള്ളിയോട പള്ളിവിളക്ക് സംരക്ഷണ സമിതിയും പൈതൃകഗ്രാമ കര്‍മസമിതിയും അന്നേ ദിവസം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണെ്ടന്നു പ്രസിഡന്റ് കെ.ഹരിദാസും കണ്‍വീനര്‍ പി.ഇന്ദുചൂഡനും അറിയിച്ചു.