മഞ്ഞുരുകുന്നു; ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

single-img
9 September 2012

ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ത്രിദിന പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണയും പാക്ക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായിരുന്നു. പാക്കിസ്ഥാനില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരേയും ശിക്ഷാ കാലവധി കഴിഞ്ഞവരുമായ മത്സ്യത്തൊഴിലാളികളേയും വിട്ടയക്കുന്ന കാര്യം പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 80 ഓളം ഇന്ത്യന്‍ മത്സ്യതൊഴിലാളികളാണ് വിവിധ പാക്ക് ജയിലുകളില്‍ കഴിഞ്ഞിരുന്നത്. 120 പാക്ക് മത്സ്യതൊഴിലാളികള്‍ ഇന്ത്യന്‍ ജയിലുകളിലും കഴിയുന്നുണ്ട്. കഴിഞ്ഞമാസം സ്വാതന്ത്ര്യ ദിനത്തില്‍ 55 മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വിട്ടയച്ചിരുന്നു.