ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വേണം: മുരളീധരന്‍

single-img
9 September 2012

നിശാനൃത്തശാല പോലുള്ള വിവാദ പദ്ധതികള്‍ എമേര്‍ജിംഗ് കേരള വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു കെ.മുരളീധരന്‍എംഎല്‍എ ആവശ്യപ്പെട്ടു. മിശ്രവിവാഹ സമിതിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്തതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയറൂരി വിടാതെ അവരെ നിയന്ത്രിക്കാനുള്ള ചുമതല മന്ത്രിമാര്‍ക്കുണ്ട്. ഒരു ഉദ്യോഗസ്ഥനും ഇനി ഇങ്ങനെ ചെയ്യാനുള്ള ധൈര്യം ഉണ്ടാവരുത്. കഴിഞ്ഞ സര്‍ക്കാരിനെ വെള്ളത്തിലാക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും അതാതു സ്ഥാനങ്ങളില്‍ തുടരുന്നുണ്ട്.