മെസി മികവില്‍ അര്‍ജന്റീന തലപ്പത്ത്

single-img
9 September 2012

യൂറോപ്പില്‍ നിന്ന് ബ്രസീലിലെത്തുന്നവരാരൊക്കെ എന്നറിയുന്നതിനുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. ബ്രസീല്‍ ടിക്കറ്റ് തേടി കരുത്തുറ്റ യൂറോപ്യന്‍ ടീമുകള്‍ കൊമ്പുകോര്‍ത്തപ്പോള്‍ വമ്പന്മാര്‍ക്കു ജയം. ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഇതിനോടകം പകുതിയോളം മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മിന്നും ജയത്തോടെ അര്‍ജന്റീന മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാമതെത്തി. പരാഗ്വെയെ ഒന്നിനെതിരേ മൂന്നു ഗോളിനു പരാജയപ്പെടുത്തിയാണ് അര്‍ജന്റീന പോയിന്റുനിലയില്‍ ഒന്നാമതെത്തിയത്. ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്കായിരുന്നു മത്സരത്തിന്റെ പ്രത്യേകത. അര്‍ജന്റീനയിലെ കോര്‍ഡോബയിലുള്ള മാരിയോ കെംബസ് സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ രണ്ടാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മാരിയയും 30-ാം മിനിറ്റില്‍ ഗൊണ്‍സാലോ ഹിഗ്വെയ്‌നുമാണ് അര്‍ജന്റീനയ്ക്കുവേണ്ടി ഗോള്‍ നേടിയത്. 63-ാം മിനിറ്റിലാണ് ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് പിറന്നത്. പോസ്റ്റിനു മുന്നില്‍ 30 വാര അകലെനിന്ന് തൊടുത്ത ഷോട്ട് ഗോള്‍ വലയുടെ വലതുമൂലയില്‍ പതിക്കുകയായിരുന്നു.