ജയറാം രമേശിനെതിരേ പരാതിയുമായി കെ.സി.ജോസഫ് രംഗത്ത്

single-img
9 September 2012

കേന്ദ്രമന്ത്രി ജയറാം രമേശിനെതിരേ പരാതിയുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ജയറാം രമേശിന്റേത് സിപിഎം നയമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മന്ത്രി കെ.സി.ജോസഫാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതിന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ പിന്തുണയുമുണ്ട്. കുടുംബശ്രീ വിഷയത്തിലാണ് മന്ത്രിക്കെതിരേ പരാതി. കുടുംബശ്രീ മാര്‍ക്‌സിസ്റ്റുവല്‍കരിക്കാന്‍ ശ്രമിച്ചവരെ ജയറാം രമേശ് പിന്‍തുണയ്ക്കുന്നു. കുടുംബശ്രീ രാജ്യവ്യാപകമാക്കാന്‍ ഈ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ജയറാം രമേശും പി.ടി.തോമസ് എംപിയും തമ്മില്‍ പാര്‍ലമെന്റില്‍ വാക്കുതര്‍ക്കമുണ്ടായി.