ഹോക്കിലീഗിനു കൊടിയുയരുന്നു

single-img
9 September 2012

ക്രിക്കറ്റിനും വോളിബോളിനും പിന്നാലെ കായികപ്രേമികളില്‍ ആവേശം നിറച്ച് ഹോക്കി ലീഗും വരുന്നു. ജനുവരി അഞ്ചുമുതല്‍ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന പ്രഥമ ഹോക്കിലീഗിലേക്കുള്ള താരങ്ങളുടെ ലേലം അടുത്തമാസം നടക്കും. പെനാല്‍റ്റികോര്‍ണര്‍ വിദഗ്ധന്‍ സൊഹൈല്‍ അബ്ബാസ് ഉള്‍പ്പെടെ 14 പാക്കിസ്ഥാന്‍ താരങ്ങളുടെ സാന്നിധ്യം ഹോക്കിലീഗ് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. ഏകദേശം 80 വിദേശതാരങ്ങള്‍ ഹോക്കിലീഗില്‍ പങ്കെടുക്കുമെന്നുമാണ് ഇപ്പോള്‍ ലഭ്യമായ സൂചനകള്‍.