സീനായ് മേഖലയില്‍ വന്‍ ഏറ്റുമുട്ടല്‍; ഈജിപ്ഷ്യന്‍ സേന 32 ഭീകരരെ വധിച്ചു

single-img
9 September 2012

ഈജിപ്തിലെ പ്രശ്‌നബാധിത മേഖലയായ സീനായ് പ്രവിശ്യയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 32 ഭീകരര്‍ കൊല്ലപ്പെട്ടു. നിരവധി ഭീകരരെ പിടികൂടുകയും ചെയ്തു. പലസ്തീന്‍ അതിര്‍ത്തിപ്രദേശമായ ഗാസയോടു ചേര്‍ന്ന സീനായ് മേഖല കഴിഞ്ഞ വര്‍ഷം മുന്‍ ഏകാധിപതി ഹോസ്‌നി മുബാറക്കിനെതിരേ നടന്ന ജനാധിപത്യപ്രക്ഷോഭത്തിനിടെയാണ് ഭീകരരുടെ താവളമായത്. ഭീകരര്‍ക്കൊപ്പം ജിഹാദി സംഘടനകളും ഇവിടെ തഴച്ചുവളരുന്ന സാഹചര്യത്തിലാണ് ഇവരെ തുരത്താനായി സൈന്യം രംഗത്തിറങ്ങിയത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെതിരേ അമേരിക്കയും ഇസ്രയേലും കടുത്ത ആശങ്ക രേഖപ്പെടുത്തുകയും നടപടി സ്വീകരിക്കാന്‍ ഈജിപ്തിലെ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യസര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഇവിടെ സൈനികദൗത്യം ആരംഭിച്ചത്.