കാര്‍ട്ടൂണിസ്റ്റിന്റെ അറസ്റ്റ്; പ്രതിഷേധം പുകയുന്നു

single-img
9 September 2012

ഹസാരെ സംഘാംഗമായ കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധമുയരുന്നു. മുംബൈ പോലീസാണ് കഴിഞ്ഞ ദിവസം അസീം ത്രിവേദിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ബാന്ദ്ര-കുര്‍ലയില്‍ അന്നാ ഹസാരെ സംഘാംഗങ്ങള്‍ നടത്തിയ റാലിയില്‍ ഭരണഘടനയെ പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ നല്‍കിയ പരാതിയില്‍ മുംബൈ കോടതി ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ വെബ്‌സൈറ്റില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്‌ടെന്നും പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുംബൈ പോലീസിന്റെ നടപടി. അസീമിന്റെ അറസ്റ്റ് രാജ്യത്ത് സജീവചര്‍ച്ചയായിക്കഴിഞ്ഞു. രാജ്യസേവനം ചെയ്തതിന്റെ പേരിലാണ് തനിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെങ്കില്‍ താന്‍ ഇനിയും അത് തുടരുമെന്നായിരുന്നു അസീം ത്രിവേദിയുടെ പ്രതികരണം.