കേരളത്തില്‍ 18 ലക്ഷം നിരക്ഷരരെന്നു വിദ്യാഭ്യാസ മന്ത്രി

single-img
9 September 2012

കേരളത്തില്‍ ഇപ്പോഴും പതിനെട്ടു ലക്ഷം പേര്‍ നിരക്ഷരരായുണെ്ടന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ആദിവാസി, ദലിത് മേഖലകളിലാണു സാക്ഷരതാ പ്രവര്‍ത്തനം കാര്യക്ഷമമായ രീതിയില്‍ എത്താത്തത്. ഇതാണു നിരക്ഷരരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നത്. ലോക സാക്ഷരതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലാപ്പറമ്പ് ഗവ.വനിതാ പോളിടെക്‌നിക് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.2014-15 ആകുമ്പോഴേക്കു മുഴുവന്‍ ആളുകളേയും പത്താംതരം തുല്യരാക്കുകയെന്നതാണു സാക്ഷരതാ മിഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍ തുല്യതാ പരീക്ഷ നടത്താന്‍ നടപടി സ്വീകരിച്ചു. സാക്ഷരതാ പ്രവര്‍ത്തകരുടെ ശമ്പളം 60 ശതമാനം വര്‍ധിപ്പിക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍സാക്ഷരത ലക്ഷ്യമിട്ടുള്ള പദ്ധതിക്കു തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്- മന്ത്രി അറിയിച്ചു. ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.