യുവരാജിനെ സമ്മര്‍ദത്തിലാക്കരുതെന്ന് ധോണി

single-img
8 September 2012

ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വീണ്ടും ബാറ്റുമായി ഇറങ്ങുന്ന യുവ്‌രാജ് സിംഗിന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പറഞ്ഞു. ന്യൂസിലന്‍ഡിനെതിരേ വിശാഖപട്ടണം വി.എസ്. രാജശേഖര റെഡ്ഢി സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ആദ്യ ട്വന്‍ി-20 മത്സരത്തിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് മഹേന്ദ്രസിംഗ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും യുവിയുടെ തിരിച്ചുവരവിനെക്കുറിച്ചാണു ചര്‍ച്ചചെയ്യുന്നത്. ഇന്നു കളിക്കളത്തിലെ ശ്രദ്ധാകേന്ദ്രവും അദ്ദേഹമായിരിക്കും. അമിതമായി യുവരാജിന് പ്രാധാന്യം നല്‍കി സമ്മര്‍ദത്തിലാക്കരുതെന്നും ധോണി പറഞ്ഞു.