എമേര്‍ജിംഗ് കേരള: തന്നോട് ആലോചിച്ചിട്ടില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള

single-img
8 September 2012

എമേര്‍ജിംഗ് കേരളയെക്കുറിച്ച് തന്നോട് ആലോചിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. രണ്‌ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് ഇതൊക്കെ തീരുമാനിക്കുന്നത്. അതിന്റെ ഫലവും അവര്‍ അനുഭവിച്ചുകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള. നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. പദ്ധതി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.