കണ്ണൂര്‍ വിമാനത്താവള കമ്പനി എംഡി വി. തുളസീദാസ് രാജിവച്ചു

single-img
8 September 2012

കണ്ണൂര്‍ വിമാനത്താവള കമ്പനി എംഡി വി. തുളസീദാസ് രാജിവച്ചു. വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് രാജി. മന്ത്രി കെ. ബാബുവിന്റെ ഓഫീസിലെത്തിയാണ് തുളസീദാസ് രാജി കൈമാറിയത്. എയര്‍ ഇന്ത്യ മുന്‍ സിഎംഡിയായിരുന്ന തുളസിദാസിനെ വ്യോമയാന രംഗത്തള്ള ഇദ്ദേഹത്തിന്റെ പരിചയം മുന്‍നിര്‍ത്തിയാണ് കണ്ണൂര്‍ വിമാനത്താവള എംഡിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. മൂന്ന് സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍പെടുത്തിയ മുംബൈ ആസ്ഥാനമായ എസ്.ടി.യു.പിയുടെ കണ്‍സള്‍ട്ടന്‍സിയാണ് വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കിയത്. ഇതുസംബന്ധിച്ച് ആക്ഷേപം വന്നതോടെ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയും കരാര്‍ റദ്ദാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുകയുമായിരുന്നു.