കാബൂളില്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

single-img
8 September 2012

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണമാണോ റോക്കറ്റ് ആക്രമണമാണോ ഉണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. യുഎസ് എംബസിക്ക് സമീപം ഷാസ്ദരഖ് മേഖലയില്‍ പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.