പശ്ചിമബംഗാളില്‍ ഡെങ്കിപ്പനി പടരുന്നു; മരണം അഞ്ചായി

single-img
8 September 2012

പശ്ചിമബംഗാളില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഡെങ്കിപ്പനി ബാധിച്ച് കോല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. സംസ്ഥാനത്തൊട്ടാകെ 944 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്‌ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 593 ഉം കോല്‍ക്കത്തയിലാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.