കോവളം കൊട്ടാരം ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്ന് വി.എസ്

single-img
7 September 2012

കോവളം കൊട്ടാരം ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അതിനെതിരായ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും വി.എസ് പറഞ്ഞു. കൊട്ടാരം സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ശരിയല്ലെന്നും വി.എസ് പറഞ്ഞു. എമേര്‍ജിംഗ് കേരളയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം നല്‍കിയിട്ടുള്ള പദ്ധതികളുടെ പകര്‍പ്പ് തനിക്ക് നല്‍കിയിട്ടില്ല. മുഖ്യമന്ത്രി തനിക്ക് നല്‍കിയ മറുപടി രേഖാമൂലമല്ലെന്നും വി.എസ് പറഞ്ഞു.