യെമനില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ അഞ്ചു മരണം

single-img
6 September 2012

യെമനിലെ ഹദ്രാമൗട് പ്രവിശ്യയില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് ഇസ്‌ലാമിക തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരിക്കേറ്റു. ഈ പ്രദേശത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാവുന്ന രണ്ടാമത്തെ മിസൈല്‍ ആക്രമണമാണിത്. തീവ്രവാദികളെ ലക്ഷ്യമിട്ട് ഞായറാഴ്ച യെമന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ പത്തു സിവിലിയന്മാര്‍ മരിക്കാനിടയായത് റെദ്ദാ മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കൊല്ലപ്പെട്ടവരില്‍ പത്തുവയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. റെദ്ദായിലെ ഗോത്രനേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതിഷേധമറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നു സര്‍ക്കാര്‍ വക്താവ് ഉറപ്പുനല്‍കി.