രമയുടെ ആവശ്യത്തെ ന്യായീകരിച്ച് വി.എസ്

single-img
6 September 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ടി.പിയുടെ ഭാര്യ കെ.കെ രമയുടെ ആവശ്യം ന്യായമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉടന്‍ തീരുമാനമെടുക്കണം. കേസില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണേ്ടായെന്ന സംശയം ദുരീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് രമ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയെന്ന വാര്‍ത്തയെക്കുറിച്ചു മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അച്യുതാനന്ദന്‍.