ടര്‍ക്കിബോട്ടപകടം; മരിച്ചവരുടെ എണ്ണം 58 ആയി

single-img
6 September 2012

ടര്‍ക്കിയില്‍ ബോട്ടുമുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ഥികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഏതാനും പേര്‍ നീന്തി രക്ഷപെട്ടെങ്കിലും ഇനിയും ചിലരെ കാണാനുണ്‌ടെന്ന് റിപ്പോര്‍ട്ടുണ്ട്. യൂറോപ്പിലേക്കുള്ള യാത്രയിലായിരുന്നു ബോട്ടിലുണ്ടായിരുന്നവര്‍. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുളളവരാണ് രക്ഷപെട്ടവരില്‍ അധികവും. തീരത്തുനിന്നും 50 മീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കൂറ്റന്‍ പാറക്കെട്ടിലിടിച്ച് ബോട്ട് തകരുകയായിരുന്നു.