തനിക്കും എമേര്‍ജിംഗ് കേരള എന്താണെന്നു മനസിലായില്ലെന്നു തങ്കച്ചന്‍

single-img
6 September 2012

എമേര്‍ജിംഗ് കേരള പദ്ധതിയെക്കുറിച്ചുള്ള വിമര്‍ശനവുമായി കണ്‍വീനര്‍ തന്നെ ആദ്യം രംഗത്തെത്തിയതു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും വെട്ടിലാക്കി. എമേര്‍ജിംഗ് കേരള പദ്ധതി എന്താണെന്ന് യുഡിഎഫ് കണ്‍വീനറായ തനിക്കു പോലും മനസിലായില്ലെന്നും ഇക്കാര്യം വിശദീകരിക്കാന്‍ നേരത്തെ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കണ്ടതായിരുന്നുവെന്നുവെന്നും കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ യുഡിഎഫ് യോഗത്തില്‍ പറഞ്ഞു. യുഡിഎഫ് കക്ഷിനേതാക്കളുമായി ഇക്കാര്യം നേരത്തെ സംസാരിച്ചിരുന്നുവെങ്കില്‍ വിവാദം ഉണ്ടാകുമായിരുന്നില്ല. ഇനിയെങ്കിലും ഇത്തരം പദ്ധതികളുടെ വിശദാംശങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ നടപ്പാക്കാവൂവെന്നും നിര്‍ദേശമുയര്‍ന്നു. ഹരിതവാദികള്‍ എന്ന പേരില്‍ സര്‍ക്കാരിന്റെ നയപരിപാടികളെ പരസ്യമായി എതിര്‍ക്കുന്ന സമീപനം നിയന്ത്രിക്കാന്‍ അതതു പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ തയാറാകണമെന്നു യോഗത്തില്‍ ആവശ്യമുയര്‍ന്നു.