ട്വന്റി 20: ഓസ്‌ട്രേലിയയ്‌ക്കെതിരെ പാക്കിസ്ഥാനു ജയം

single-img
6 September 2012

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനു തകര്‍പ്പന്‍ ജയം. ഓസീസിനെ ഏഴു വിക്കറ്റിനാണ് പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ടോസ് നേടിയ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെ ബാറ്റിംഗിനു അയച്ചു. പാക് ബൗളര്‍മാര്‍ 19.3 ഓവറില്‍ 89 റണ്‍സിനു ഓസീസിനെ ഒതുക്കുകയായിരുന്നു. ഓസീസ് നിരയില്‍ ഡേവിഡ് വാര്‍ണര്‍(22), ജോര്‍ജ് ബെയ്‌ലി(14), കാമറൂണ്‍ വൈറ്റ്(15) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കാണാനായത്. 2.3 ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ സൊഹൈല്‍ തന്‍വീര്‍, രണ്ടു വിക്കറ്റു വീതം വീഴ്ത്തിയ മുഹമ്മദ് ഹഫീസ്, സയിദ് അജ്മല്‍, റാസ ഹസന്‍ എന്നിവരാണ് ഓസീസ് ബാറ്റിംഗ് നിരയെ കെട്ടുകെട്ടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 14.5 ഓവറില്‍ വിജയലക്ഷ്യമായ 90 റണ്‍സ് മറികടന്നു.