സിറിയയില്‍ വീണ്ടും കൂട്ടക്കൊല; 115 മരണം

single-img
6 September 2012

സിറിയയിലെ ആലപ്പോയില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായി. ആലപ്പോ പ്രവിശ്യയില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 115 പേര്‍ കൊല്ലപ്പെട്ടതായി വിമതനേതൃത്വം വെളിപ്പെടുത്തി. ഇവരില്‍ 25 പേര്‍ കുട്ടികളാണെന്നും വിമതര്‍ പറഞ്ഞു. ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ കഴിഞ്ഞ മാസം മാത്രം 5000 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. 2011 മാര്‍ച്ചില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിനു വഴിമാറിയിട്ടു മാസങ്ങളായി. ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും നിരന്തരം സമാധാനശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല. ഇതിനോടകം 26,000 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടിട്ടുണ്‌ടെന്നാണ് മനുഷ്യാവകാശസംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.