അധികാരത്തിലേറ്റിയാല്‍ മൂന്നുമാസത്തിനുള്ളില്‍ തെലുങ്കാന: സുഷമ സ്വരാജ്

single-img
6 September 2012

ജനങ്ങള്‍ വോട്ട് ചെയ്തു തങ്ങളെ കേന്ദ്രത്തില്‍ അധികാരത്തിലേറ്റിയാല്‍ മൂന്നു മാസത്തിനുള്ളില്‍ തെലുങ്കാന സംസ്ഥാനം രൂപികരിക്കുമെന്നു പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. തെലുങ്കര്‍ക്ക് ഒരു പ്രത്യേക സംസ്ഥാനം രൂപീകരിക്കുകയെന്നതില്‍ യുപിഎ സര്‍ക്കാരിന് യാതൊരു താത്പര്യവും ഇല്ലെന്നും സുഷമ ആരോപിച്ചു. തെലുങ്കാനയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.