സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചു

single-img
6 September 2012

സൗദി അറേബ്യയിലുണ്ടായ വാ ഹനാപകടത്തില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ മൂന്നംഗ മലയാളികുടുംബം മരിച്ചു. മൂന്നുപേര്‍ക്കു പരിക്കേറ്റു. ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കു പുറപ്പെട്ട മലയാളികുടുംബമാണ് അപകടത്തില്‍പ്പെട്ടത്. സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തില്‍നിന്നും ഉംറയ്ക്കു പുറപ്പെട്ട മണ്ണാര്‍ക്കാട് കോട്ടോപ്പാടം തിരുവിഴാംകുന്ന് കച്ചേരിപ്പടി കണക്കഞ്ചേരി ഹംസയുടെ ഭാര്യ ഹസനത്ത് (30), മകള്‍ ഹനീന (ഒന്നര വയസ്), കണക്കഞ്ചേരി മുഹമ്മദിന്റെ മകന്‍ ഫസലുദീന്‍ (29) എന്നിവരാണു മരിച്ചത്. ഹംസയ്ക്കും മറ്റു മക്കളായ സിനാന്‍, നിന്‍ഷാന്‍, ഹന എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഹംസയുടെ പരിക്കു ഗുരുതരമാണ്. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം. മക്കയിലേക്കുള്ള വഴിയില്‍ അലൈത്തിനു സമീപമെത്തിയപ്പോള്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം ഉണ്ടായത്.