സരബ്ജിത്തിനെ കാണാന്‍ അനുവദിക്കണമെന്ന് ഇന്ത്യ

single-img
6 September 2012

വധശിക്ഷ വിധിക്കപ്പെട്ട് രണ്ടുദശകമായി പാക്കിസ്ഥാന്‍ ജയിലില്‍ക്കഴിയുന്ന സരബ്ജിത് സിംഗിനെ സന്ദര്‍ശിക്കാന്‍ നയതന്ത്രപ്രതിനിധിയെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യസഹമന്ത്രി. പാക്കിസ്ഥാന്‍ ജയില്‍ അധികൃതര്‍ മോശമായി പെരുമാറുകയാണെന്ന് സരബ്ജിത്‌സിംഗ് അടുത്തിടെ ആരോപിച്ചിരുന്നു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമിഷന്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ കേന്ദ്രവിദേശകാര്യമന്ത്രി ഇ.അഹമ്മദാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.