ശ്രീലങ്കന്‍ പ്രസിഡന്റിനെ മധ്യപ്രദേശിലേക്കു ക്ഷണിച്ചിട്ടില്ല; ബിജെപി

single-img
6 September 2012

സെപ്റ്റംബര്‍ 21 ന് മധ്യപ്രദേശിലെ സാഞ്ചിയില്‍ ബുദ്ധമതക്കാരുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സയെ ബിജെപി നേതാവ് സുഷമ സ്വരാജ് ക്ഷണിച്ചെന്ന എംഡിഎംകെ നേതാവ് വൈകോയുടെ അരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി വക്താവ് പൊന്‍ രാധാകൃഷ്ണന്‍. ഭൂട്ടാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ ഔദ്യോഗികമായി ക്ഷണിച്ചതു കേന്ദ്ര നേതൃത്വമാണ്. രാജപക്‌സെ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പാര്‍ട്ടി നേരത്തേ പ്രതിഷേധം അറിയിച്ചിട്ടുണെ്ടന്നും പൊന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.