എമേര്‍ജിംഗ് കേരള എന്തു വിലകൊടുത്തും സംരക്ഷിക്കും: പി.സി. വിഷ്ണുനാഥ്

single-img
6 September 2012

എമേര്‍ജിംഗ് കേരള പദ്ധതി കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അണിനിരത്തി എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ. പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തുറന്ന സംവാദത്തിനു തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.